ഇന്റര്‍പോളും ഇന്ത്യന്‍ അധികൃതരും സഹായിച്ചത് കൊണ്ടാണ് വിമാനത്താവളത്തില്‍ കാത്തിരിക്കവെ ഇവരെ പിടികൂടാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുവരെയും യുഎഇയിലേക്ക് കൊണ്ടുപോയി.

ദുബായ്: ദുബായിലെ ഷോറൂമില്‍ നിന്ന് ഡയമണ്ട് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്ന ദമ്പതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഡയമണ്ടാണ് ഏഷ്യക്കാരായ ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. 40ന് മുകളില്‍ പ്രായമുള്ള ഇവര്‍ ഇന്ത്യ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.

മോഷണം നടന്ന് 20 മണിക്കൂറിനകം ഇവരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയെന്നാണ് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍പോളും ഇന്ത്യന്‍ അധികൃതരും സഹായിച്ചത് കൊണ്ടാണ് വിമാനത്താവളത്തില്‍ കാത്തിരിക്കവെ ഇവരെ പിടികൂടാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുവരെയും യുഎഇയിലേക്ക് കൊണ്ടുപോയി.

നാഇഫിലെ ഒരു കടയില്‍ നിന്നായിരുന്നു ഇവര്‍ മോഷണം നടത്തിയത്. ചില പ്രത്യേക തരം ആഭരണങ്ങളെക്കുറിച്ച് ചോദിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ചശേഷമായിരുന്നു മോഷണം.