റാഷിദ് അല്‍ മദ്‍സരി എന്ന ഒമാനി പൗരന്‍ 2014ലാണ് ഇന്ത്യയിലെത്തി വിവാഹം കഴിച്ചത്. പെണ്‍കുട്ടിക്ക് 21 വയസായെന്ന് ബന്ധുക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. 

മസ്കത്ത്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഇന്ത്യയില്‍ ജയിലിലായിരുന്ന ഒമാനി പൗരന്‍ മോചിതനായി. അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച അദ്ദേഹത്തിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടതെന്ന് ഒമാന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെയും ഒമാന്റെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ നടത്തിയ ഇടപടലാണ് മോചനത്തിലേക്ക് നയിച്ചതെന്നും ദില്ലിയിലെ ഒമാന്‍ എംബസി അറിയിച്ചു.

റാഷിദ് അല്‍ മദ്‍സരി എന്ന ഒമാനി പൗരന്‍ 2014ലാണ് ഇന്ത്യയിലെത്തി വിവാഹം കഴിച്ചത്. പെണ്‍കുട്ടിക്ക് 21 വയസായെന്ന് ബന്ധുക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. വിവാഹത്തിന് ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയം തുടങ്ങി. തിങ്കളാഴ്ചയാണ് കോടതി ഇയാളെ മോചിപ്പിച്ചു കൊണ്ട് ഉത്തരവിട്ടതെന്ന് ഒമാന്‍ എംബസി അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഇനിയും മൂന്നാഴ്ചയോളം വേണ്ടിവരും.