Asianet News MalayalamAsianet News Malayalam

ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ടു; രോഗിക്ക് 39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ശസ്ത്രക്രിയ നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ നടപടികളില്‍ പോലും വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തി.

court ordered hospital to pay Dh200000 for medical negligence
Author
Abu Dhabi - United Arab Emirates, First Published May 28, 2021, 3:57 PM IST

അബുദാബി: യുഎഇയില്‍ ചികിത്സാ പിഴവ് മൂലം ഇടതു കണ്ണിന്റെ 45 ശതമാനം കാഴച നഷ്ടപ്പെട്ട രോഗിക്ക് രണ്ട് ലക്ഷം ദിര്‍ഹം (39 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സ്വകാര്യ ആശുപത്രിയോട്  ഉത്തരവിട്ട് അബുദാബി പ്രാഥമിക കോടതി. ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 

നഷ്ടപരിഹാരത്തിന് പുറമെ കോടതി നടപടികളുടെ ചെലവും വഹിക്കണം. ശസ്ത്രക്രിയ നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ നടപടികളില്‍ പോലും വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തി. 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഗി കോടതിയെ സമീപിച്ചത്. ആരോഗ്യ വിദഗ്ധരുടെ അന്വേഷണത്തില്‍ ഈ വ്യക്തിക്ക് ചികിത്സാ പിഴവ് മൂലമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. 

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios