സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്ക് നാല് കേസുകളിലായി 33 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴി സൗദിക്കെതിരെ മോശം പരാമര്‍ശം നടത്തിയയാള്‍ക്ക് കുവൈത്ത് കോടതി മൂന്ന് വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ചു. ബ്രിട്ടനില്‍ കഴിയുന്ന കുവൈത്ത് പൗരന്‍ അബ്ദുല്ല അല്‍ സാലിഹിന്റെ ശിക്ഷയാണ് വര്‍ദ്ധിപ്പിച്ചത്. സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്ക് നാല് കേസുകളിലായി 33 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷ അനുഭവിക്കാതെ ഇയാള്‍ വിദേശത്ത് തുടരുകയാണ്. ഇയാളുടെ അസാന്നിദ്ധ്യത്തിലാണ് കോടതി കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ചത്.