Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ നാലാഴ്ചക്കിടെ രോഗവ്യാപനം 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി

കൊവിഡ് നിയമങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നതാണ് രോഗവ്യാപനം കുറയാന്‍ കാരണം. നാലാഴ്ചക്കിടെയാണ് രോഗവ്യാപനനിരക്കില്‍ 45 ശതമാനം കുറവ് രേഖപ്പെടുത്തിയത്.

covid 19 cases drop 45 percentage in bahrain said crown prince
Author
Manama, First Published Oct 16, 2020, 11:26 AM IST

മനാമ: കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതില്‍ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് നാലാഴ്ചക്കിടെ 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി പറഞ്ഞു. 

കൊവിഡ് നിയമങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നതാണ് രോഗവ്യാപനം കുറയാന്‍ കാരണം. നാലാഴ്ചക്കിടെയാണ് രോഗവ്യാപനനിരക്കില്‍ 45 ശതമാനം കുറവ് രേഖപ്പെടുത്തിയത്. സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ഓരോരുത്തരും മുമ്പോട്ട് വരികയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപന നിരക്ക് ക്രമേണ കുറയുകയും സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios