സൗദി: ഗള്‍ഫിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശിയായ ഹബീസ് ഖാനാണ് സൗദി അറേബ്യയിലെ ബുറൈദായിൽ മരിച്ചത്. ഇന്ന് ഗള്‍ഫിൽ മരണമടഞ്ഞ രണ്ടാമത്തെയാളാണ് ഹബീസ് ഖാൻ.

ഇന്ന് രാവിലെ കണ്ണൂര്‍ സ്വദേശി ദുബായിൽ മരിച്ചിരുന്നു. കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാനാണ് ദുബായിൽ മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദുബായിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. 

ഇതുവരെ 6300 ഇന്ത്യക്കാർക്കാണ് വിദേശത്ത് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഇതിൽ ഗൾഫിൽ മാത്രം 2000 പേർക്ക് രോഗം സ്ഥിരീകരിച്ചു. സൗദിയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെ രാജ്യത്തിൻറെ എല്ലാഭാഗങ്ങളിലും ഇളവ് അനുവദിച്ചു.