കോഴിക്കോട്: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി വലിയ പരമ്പത്ത് മാളിയേക്കല്‍ മഹറൂഫ് ആണ് (43) ഇന്നലെ വൈകീട്ട് ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്. 

കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മാഹി സ്വദേശിയായ മഫീദയാണ് ഭാര്യ. മക്കള്‍: മനാല്‍, മന്‍ഹ. പരേതരായ കോഴിക്കോട് മാങ്കാവ് വലിയ പറമ്പത്ത് മാളിയേക്കല്‍ മമ്മദ് കോയ, ഇമ്പിച്ചി പാത്തുമ്മബി എന്നിവരുടെ മകനാണ്. 

കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫിലായിരുന്നു മഹറൂഫ്  താമസിച്ചിരുന്നത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ കുവൈത്തിൽ മരിച്ചിരുന്നു.