കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നു. 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 885 ആയി. രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം നാനൂറ്റി നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു.

ഇതുവരെ 111 പേരാണ് കുവൈത്തില്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 743 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ 21 രോഗികള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കുവൈത്തില്‍ കൊവിഡ് 19 ബാധിച്ചവരില്‍ പകുതിയിലധികവും ഇന്ത്യക്കാരാണ്.