ഷാര്‍ജ: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് മലയാളികളടക്കമുള്ള ജീവനക്കാര്‍ കുടുങ്ങികിടക്കുന്ന കപ്പലിന് ഷാർജയിൽ പ്രവേശിക്കാൻ അനുമതി. ഇറാനില്‍ നിന്നെത്തുന്ന കപ്പലായതിനാല്‍ ആദ്യം ഷാര്‍ജയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യൻ എംബസി ഇടപെട്ടതോടെ പോർട്ട് അധികൃതർ പ്രവേശന അനുമതി നൽകുകയായിരുന്നു.

അഞ്ച് ദിവസത്തിലേറെയായി കടലില്‍ കിടക്കുന്ന കപ്പല്‍ അർദ്ധ രാത്രി ഷാർജ തുറമുഖത്ത് എത്തും. കപ്പലില്‍ മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരും അഞ്ച് മറ്റ്  രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുമാണുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക