Asianet News MalayalamAsianet News Malayalam

പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി; ഹര്‍ജി ലോക്ക്ഡൗണിന് ശേഷം

 ഒരു ലക്ഷം പേർ തിരികെ എത്തിയാൽ അവരെ സംരക്ഷിക്കാൻ കേരളത്തിന് സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി

covid 19 nri return issue in high court
Author
Kochi, First Published Apr 24, 2020, 11:30 AM IST

കൊച്ചി: കൊവിഡ് ഭീഷണി മുൻ നിര്‍ത്തി പ്രവാസികൾ കൂട്ടത്തോടെ മടങ്ങി എത്തിയാൽ സംരക്ഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണ്.  5000 ഡോക്ടർമാരും 20000 നേഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു, മറ്റ് രാജ്യങ്ങൾ അവരുടെ പൗരൻമാരെ ഇവിടെ നിന്ന് കൊണ്ടു പോയി എന്ന് കരുതി ഇന്ത്യയും അങ്ങനെ ചെയ്യണമെന്ന് പറയാനാകില്ല, നയപരമായ തീരുമാനമാണത്. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി. 

വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവർ തിരിച്ചെത്തിയാൽ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

ലോക് ഡൗണിനു ശേഷം ഹർജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. അതിഥി തൊഴിലാളികളുടെ സൗകര്യങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതും ഹൈക്കോടതി മേയ് 5 ലേക്ക് മാറ്റി

Follow Us:
Download App:
  • android
  • ios