Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതര്‍ 4462; മരണം 59 ആയി, പുതിയ രോഗികള്‍ 251

 യുഎഇയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4123 ആയി ഉയര്‍ന്നു. കുവൈത്തിൽ 45 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

COVID 19 Saudi Arabia announces 251 new cases
Author
Riyadh Saudi Arabia, First Published Apr 13, 2020, 8:26 AM IST

റിയാദ്: സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതതരുടെ എണ്ണം 4462 ആയി ഉയര്‍ന്നു. ഏഴുപേര്‍ക്കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 59 ആയി. ഖത്തറില് ഒരു പ്രവാസി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 251 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം യുഎഇയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4123 ആയി ഉയര്‍ന്നു. കുവൈത്തിൽ 45 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം. വൈറസ് വ്യാപിക്കുന്ന പശ്ചാതലത്തില്‍ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹക്കുന്ന പൗരന്മാരെ അതാത് രാജ്യങ്ങൾ തിരികെ കൊണ്ട് പോകണമെന്ന് യുഎഇമാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പ്രവാസികളെ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്‍റ് ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

എന്നാൽ ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ല. 

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാതെനാട്ടിലെത്തിക്കാൻ വിമാനസർവീസിന് തയാറാണെന്ന് യുഎഇ അറിയിച്ചെങ്കിലും ലോക് ഡൗണ്‍ കഴിയെട്ടെയെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. യുഎഇ നിലപാട് കർശനമാക്കിയതോടെ പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യ ഉടൻ അനുമതി നൽകേണ്ടി വരും

Follow Us:
Download App:
  • android
  • ios