Asianet News MalayalamAsianet News Malayalam

കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴ, ആവര്‍ത്തിച്ചാല്‍ ഇരട്ടി, പിന്നെ ജയില്‍

 വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്...
 

covid 19 saudi will take strict action if violate curfew
Author
Riyadh Saudi Arabia, First Published Mar 24, 2020, 10:14 AM IST

റിയാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴ. കര്‍ഫ്യു ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയിലില്‍ അടയ്ക്കും. വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കും ശിക്ഷാനടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. 

അതേസമയം വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.

മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇറ്റലിയില്‍ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സ്‌പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലന്‍ഡും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്.

ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.


 

Follow Us:
Download App:
  • android
  • ios