മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താനായി ഒമാനില്‍ നടത്തിവന്ന ദേശീയ സെറോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായി. ജൂലൈ 11ന് ആരംഭിച്ച സര്‍വേയില്‍ നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. 

രക്തസാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ സര്‍വേയുടെ ഫലം ലാബ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പുറത്തുവിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികളും വിദേശികളുമടക്കം സര്‍വേയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഡിസീസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ നന്ദി അറിയിച്ചു.