വാഷിംഗ്ടൺ: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. ഇവർക്ക് കൊവിഡ് ബാധയുണ്ടെന്നാണ് സംശയം. പത്തനംതിട്ട സ്വദേശി ഇടത്തിൽ സാമുവൽ (83), അദ്ദേഹത്തിന്‍റെ ഭാര്യ മേഴ്സി സാമുവൽ, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. 12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് കൊവിഡാണ് എന്ന് പിന്നീട് സംശയമുയർന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം വരുന്നത് വരെ കാത്തിരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. 

ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകൾ അമേരിക്കയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇന്നലെ അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും. 

കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു ജോസഫ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ.

തത്സമയവിവരങ്ങൾക്ക്: