രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ 171 പേര്‍ കൂടി സുഖം പ്രാപിച്ചു. 140 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ ഒമ്പത് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,741 ഉം രോഗമുക്തരുടെ എണ്ണം 3,53,853 ഉം ആയി. മരണസംഖ്യ 6223 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2665 പേരാണ്. ഇതില്‍ 368 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 55, മക്ക 31, കിഴക്കന്‍ പ്രവിശ്യ 21, മദീന 8, അസീര്‍ 6, ഖസീം 6, തബൂക്ക് 5, അല്‍ജൗഫ് 3, നജ്‌റാന്‍ 2, അല്‍ബാഹ 1, ഹാഇല്‍ 1, ജീസാന്‍ 1.