റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ഇന്ന് എട്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 73 ആയി. 435 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റവരുടെ എണ്ണം ഇതോടെ 5,369 ആയി. മദീനയില്‍ നാലും മക്കയില്‍ മൂന്നും ജിദ്ദയില്‍ ഒരാളുമാണ് ഇന്ന് മരിച്ചത്. 

മദീനയില്‍ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് നാല് മരണങ്ങളാണ് സംഭവിച്ചത്. ഇതോടെ അവിടെ മാത്രം മരണസംഖ്യ  29 ആയി. മക്കയില്‍ 18 ഉം ജിദ്ദയില്‍ 12 ഉം റിയാദില്‍ നാലും ഹുഫൂ-ഫില്‍ മൂന്നും ഖത്വീഫ്, ദമ്മാം, അല്‍ഖോബാര്‍, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈല്‍, അല്‍ബദാഇ എന്നവിടങ്ങളില്‍ ഓരോന്നുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍. രോഗബാധിതരില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,407 ആണ്. 84 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 889 ആയി.