പുതിയതായി നടത്തിയ  2,44,993  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 998 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 989 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പുതിയ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ 2,44,993 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

വയറിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,96,775 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,75,590 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,848 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Scroll to load tweet…

അല്‍ സുഹുബ് വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ഷാര്‍ജ: യുഎഇയിലെ ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് വിശ്രമകേന്ദ്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുറന്നതായി ഷാര്‍ജ അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 27 മുതല്‍ ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു. ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി തുറന്ന വിവരം ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലൗഡ് ലോഞ്ച് 2021ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്. ഖോര്‍ഫക്കാന്‍ നഗരത്തിന്റെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ ഇവിടെത്തുന്നവര്‍ക്ക് സാധിക്കും. യുഎഇയുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിന്റെയും വിശാല കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകുന്ന ഇടം കൂടിയാണിത്.