ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,80,572 ആയി. ഇതിൽ 3,71,338 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,539 ആയി. 2,695 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 390 പേർക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 304 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ കൂടി മരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,80,572 ആയി. ഇതിൽ 3,71,338 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,539 ആയി. 2,695 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 515 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 192, കിഴക്കൻ പ്രവിശ്യ 61, മക്ക 58, അൽഖസീം 16, മദീന 12, ഹായിൽ 11, വടക്കൻ അതിർത്തി മേഖല 11, അസീർ 9, ഹായിൽ 5, അൽജൗഫ് 5, തബൂക്ക് 5, നജ്‌റാൻ 5, ജിസാൻ 4, അൽബാഹ 1.