രോഗബാധിതരില്‍ 70 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: ചെറിയ ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചത് 65 പേര്‍ക്കാണ്. എന്നാല്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം താഴോട്ടാണ്. 24 മണിക്കൂറിനിടെ 38 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. കൊവിഡ് മൂലം രണ്ടുപേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 44,822 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,368 ആയി. ഇതില്‍ 5,37,376 പേരും സുഖം പ്രാപിച്ചു. ആകെ 8,782 പേര്‍ മരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രോഗബാധിതരില്‍ 70 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 27, ജിദ്ദ 14, മക്ക 4, മദീന 2, അല്‍ ഖുവയ്യിയ 2, മറ്റ് 16 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,392,093 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,119,845 എണ്ണം ആദ്യ ഡോസ് ആണ്. 21,272,248 എണ്ണം സെക്കന്‍ഡ് ഡോസും. 1,696,473 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.