ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതിൽ 328 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.  ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 108 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 138 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,485ഉം രോഗമുക്തരുടെ എണ്ണം 3,55,037 ഉം ആയി. മരണസംഖ്യ 6278 ആയി ഉയർന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതിൽ 328 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 48, മക്ക 24, കിഴക്കൻ പ്രവിശ്യ 15, വടക്കൻ അതിർത്തി മേഖല 7, മദീന 3, തബൂക്ക് 3, ജീസാൻ 2, നജ്റാൻ 2, അസീർ 2, ഖസീം 1, ഹാഇൽ 1.