ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,796 ആയി. ഇതില്‍ 5,31,733 പേര്‍ രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയില്‍ വലിയ ആശ്വാസം പകര്‍ന്ന് കൊവിഡ് മൂലമുള്ള മരണ നിരക്കും കാര്യമായി കുറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേര്‍ മാത്രമാണ് മരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് പുതുതായി 234 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗബാധിതരില്‍ 409 പേര്‍ സുഖം പ്രാപിച്ചു. 

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,796 ആയി. ഇതില്‍ 5,31,733 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,526 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,537 ആയി കുറഞ്ഞു. ഇതില്‍ 978 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 67, മക്ക 36, ജീസാന്‍ 22, അല്‍ഖസീം 22, കിഴക്കന്‍ പ്രവിശ്യ 21, മദീന 14, അസീര്‍ 13, നജ്‌റാന്‍ 10, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 6, ഹായില്‍ 6, തബൂക്ക് 6, അല്‍ബാഹ 4. രാജ്യത്താകെ 35,735,657 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona