മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 603 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 211 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമാനില്‍ ഇതുവരെ 83606  പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

ഇവരില്‍ 78188 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.5 ശതമാനമാണ്. 436 പേരാണ് രാജ്യത്ത് നിലവില്‍ ആശുപത്രികളിലുള്ളത്. ഇതില്‍ 158 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ 36 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.