റിയാദ്: സൗദി അറേബ്യയിൽ ഇന്ന് രണ്ടാഴ്ചക്ക് ശേഷമുള്ള കുറഞ്ഞ കോവിഡ് മരണ നിരക്ക്. 20 പേരാണ് ഇന്ന് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരിച്ചവരുടെ എണ്ണം 2,243 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചത് 2852 പേർക്കാണ്. ഇന്ന് 2,704 പേർ കൊവിഡ് രോഗമുക്തി നേടി.

ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 169,842 ആയതായി മന്ത്രാലയം വ്യക്തമാക്കി. 63,026 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 2,235 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.