Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

മരിച്ച നാലു മലയാളികളുടെയും ശവസംസ്കാരത്തിന് ആവശ്യമായ രേഖകൾ ബന്ധുക്കളിൽ നിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ജിദ്ദ കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളാണ് ശരിയാക്കി നൽകിയത്

covid  infected Malayalees buried in Saudi
Author
Riyadh Saudi Arabia, First Published May 28, 2020, 12:09 AM IST

റിയാദ്: സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച നാലു മലയാളികളുടെ മൃതദേഹം മറവുചെയ്തു. ജിദ്ദയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു സംസ്കാരം. കൊവിഡ് ബാധിച്ചു മരിച്ച മലപ്പുറം രാമപുരം അഞ്ചരക്കണ്ടി മുഹമ്മദ് അബ്ദുൽ സലാം, മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ പറശ്ശിരി ഉമ്മർ , മലപ്പുറം ഒതുക്കുങ്ങൽ അഞ്ചു കണ്ടൻ മുഹമ്മദ് ഇല്യാസ്, കൊല്ലം പുനലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ജിദ്ദയിൽ മറവു ചെയ്തത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. മരിച്ച നാലു മലയാളികളുടെയും ശവസംസ്കാരത്തിന് ആവശ്യമായ രേഖകൾ ബന്ധുക്കളിൽ നിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ജിദ്ദ കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളാണ് ശരിയാക്കി നൽകിയത്.

ഇന്നലെ രണ്ടു മലയാളികൾ കൂടി സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. മലപ്പുറം വേങ്ങര വെട്ടുതോടു നെല്ലിപ്പറമ്പ് സ്വദേശി ശഫീഖ്, കണ്ണൂർ ചക്കരക്കൽ സ്വദേശി സനീഷ് എന്നിവർ റിയാദിലാണ് ഇന്ന് മരിച്ചത്.

സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ ഞായറാഴ്ച മുതൽ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 

Follow Us:
Download App:
  • android
  • ios