പുതുതായി 5,499 രോഗികളും 2,978 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,99,044 ഉം രോഗമുക്തരുടെ എണ്ണം 5,55,035 ഉം ആയി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,000 കവിഞ്ഞു. നിലവില്‍ 35,108 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 262 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

പുതുതായി 5,499 രോഗികളും 2,978 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,99,044 ഉം രോഗമുക്തരുടെ എണ്ണം 5,55,035 ഉം ആയി. പുതുതായി രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,901 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.65 ശതമാനവും മരണനിരക്ക് 1.48 ശതമാനവുമാണ്. പുതുതായി റിയാദില്‍ 1,565 ഉം ജിദ്ദയില്‍ 877 ഉം മക്കയില്‍ 474 ഉം മദീനയില്‍ 239 ഉം ദമ്മാമില്‍ 198 ഉം ത്വാഇഫില്‍ 137 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,33,62,371 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,51,68,391 ആദ്യ ഡോസും 2,34,15,422 രണ്ടാം ഡോസും 47,78,558 ബൂസ്റ്റര്‍ ഡോസുമാണ്.