Asianet News MalayalamAsianet News Malayalam

പതിനഞ്ചുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് എട്ടുപേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 246 ആയി കുറഞ്ഞു. ഇതിന് മുമ്പത്തെ ആഴ്ച 450 ആയിരുന്നു.

covid positive boy infects eight family members in Bahrain
Author
Manama, First Published Jul 2, 2021, 1:26 PM IST

മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 15കാരനില്‍ നിന്ന് രോഗം ബാധിച്ചത് എട്ട് കുടുംബാംഗങ്ങള്‍ക്ക്. ഇതില്‍ നാലുപേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. 

കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഇന്നലെ രാത്രി ഈ വിവരം പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 246 ആയി കുറഞ്ഞു. ഇതിന് മുമ്പത്തെ ആഴ്ച 450 ആയിരുന്നു. ആകെ 1,720 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 914 പേര്‍ പ്രവാസികളും 806പേര്‍ സ്വദേശികളുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios