മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ നാലു വയസ്സുകാരനില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മൂന്ന് വ്യത്യസ്ത വീടുകളിലെ 14 പേര്‍ക്ക് രോഗം പകര്‍ന്നതായി ആരോഗ്യമന്ത്രാലയം. മാതാവ്, മുത്തശ്ശി, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെല്ലാം കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.

സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ട ആരോഗ്യമന്ത്രാലയമാണ് വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ദിവസേനയുള്ള ശരാശരി പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത 594 കേസുകളുടെ സ്ഥാനത്ത് മാര്‍ച്ച് 11-17 വരെയുള്ള ദിവസങ്ങളില്‍ ഇത് 673 ആയി ഉയര്‍ന്നു. ഈ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത  4,709 പുതിയ കൊവിഡ് കേസുകളില്‍ പേര്‍ 2,856 ബഹ്‌റൈന്‍ സ്വദേശികളും 1,853 പേര്‍ വിദേശികളുമാണ്.