കുട്ടിയുടെ മാതാവ്, സഹോദരന്മാര്‍, ബന്ധുക്കള്‍ എന്നിവര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ ആറുപേര്‍ 10 വയസ്സില്‍ താഴെയുള്ളവരാണ്.

മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 12 വയസ്സുള്ള സ്വദേശി പെണ്‍കുട്ടിയില്‍ നിന്ന് രോഗം ബാധിച്ചത് ആറ് വീടുകളിലെ 28 പേര്‍ക്ക്. ഇതില്‍ 23 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്. 

കുട്ടിയുടെ മാതാവ്, സഹോദരന്മാര്‍, ബന്ധുക്കള്‍ എന്നിവര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ ആറുപേര്‍ 10 വയസ്സില്‍ താഴെയുള്ളവരാണ്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18,309 കൊവിഡ് കേസുകളാണ് മേയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെയുള്ള കാലയളവില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 10,669 പേര്‍ സ്വദേശികളും 7,640 പേര്‍ വിദേശികളുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona