റിയാദ്: കൊവിഡ് മുക്തി നിരക്കില്‍ സൗദി അറേബ്യയില്‍ വന്‍ വര്‍ധന. രോഗമുക്തരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു . ആകെ കൊവിഡ് ബാധിതരായ 2,53,349  പേരില്‍ സുഖം പ്രാപിച്ചവരുടെ എണ്ണം 2,03,259 ആയി. 5,524 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. എന്നാല്‍ 2,429 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47,567 ആയി കുറഞ്ഞു. ഇതില്‍ 2196 പേരുടെ ആരോഗ്യനിലയില്‍ മാത്രമേ ആശങ്കയുള്ളൂ. പ്രതിദിന മരണനിരക്കിലും കുറവുണ്ട്. ഇന്ന്  37 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 2523 ആയി. റിയാദ്, ജിദ്ദ, മക്ക, ദമ്മാം, മദീന, ഹുഫൂഫ്, ത്വാഇഫ്, ബുറൈദ, ഹാഇല്‍, ഹഫര്‍ അല്‍ബാത്വിന്‍, അല്‍ഖര്‍ജ്, ബീഷ,  ജീസാന്‍, അല്‍റസ്, സകാക, ശഖ്‌റ എന്നിവിടങ്ങളിലാണ് പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികള്‍: ജിദ്ദ 254, ഹുഫൂഫ് 195, റിയാദ് 169, ത്വാഇഫ് 122, മക്ക  116, ദമ്മാം 103, മുബറസ് 102, ഹഫര്‍ അല്‍ബാത്വിന്‍ 91, മദീന 65, നജ്‌റാന്‍ 48, ഖോബാര്‍ 47, ഹാഇല്‍ 47, സകാക 43, ബുറൈദ 41, ഖമീസ് മുശൈത്ത് 40, വാദി ദവാസിര്‍  32, യാംബു 30, അബഹ 29, ബല്ലസ്മര്‍ 29, തബൂക്ക് 29, ഖത്വീഫ് 24, സാംത 24, ദഹ്‌റാന്‍ 22, ബല്‍ജുറഷി 21, ഖുന്‍ഫുദ 20, ഹറജ 20, റിജാല്‍ അല്‍മ 19, അഹദ് റുഫൈദ  19, ശറൂറ 19, അറാര്‍ 19, തുര്‍ബ 17, ബെയ്ഷ് 17, ഖുല്‍വ 15, ഉനൈസ 15, അല്‍മദ്ദ 15, സബ്ത് അല്‍അലയ 15, തബാല 15, അബൂഅരീഷ് 15, അല്‍ഖുര്‍മ 14, മൈസാന്‍ 14,  ദവാദ്മി 14, അയൂണ്‍ അല്‍ജുവ 13, റനിയ 12, ബീഷ 12, ബഖഅ 12, റഫഹ 12, ദഹ്‌റാന്‍ അല്‍ജനൂബ് 11, സറത് ഉബൈദ 11, നാരിയ 11, റാസതനൂറ 11, ഖുലൈസ് 11,  അല്‍റസ് 10, അല്‍സഹന്‍ 10, അല്‍അയ്ദാബി 10, ജീസാന്‍ 10, അല്‍ലൈത് 10, ജുബൈല്‍ 9, അല്‍ഹായ്ത് 9, യദമഅ 9, ഖര്‍ജ് 9, ഹുറൈംല 9, അയൂണ്‍ 8, അസയാഹ 8,  മഹായില്‍ 8, ബഷായര്‍ 8, അഫീഫ് 8, അല്‍-ജഫര്‍ 7, അഖീഖ് 7, ഷംലി 7, മുസാഹ്മിയ 7, മന്‍ദഖ് 6, റിയാദ് അല്‍ഖബ്‌റ 6, തത്‌ലീത് 6, സബ്യ 6, അല്‍ഖുറ 5, ബുഖൈരിയ 4,  അല്‍ഖറഇ 4, അല്‍നമാസ് 4, ഖഫ്ജി 4, സഫ്വ 4, ഉറൈറ 4, സുലയില്‍ 4, ഹുത്ത ബനീ തമീം 4, മഹദ് ദഹബ് 3, അല്‍ബദാഇ 3, മുസൈലിഫ് 3, അല്‍മുവയ്യ 3, ഖിയ 3,  അല്‍ബാറക് 3, ബാരിഖ് 3, റാബിഗ് 3, അല്‍റയ്ന്‍ 3, അല്‍ബാഹ 2, ദൂമത്ത് അല്‍ജന്‍ഡല്‍ 2, തബര്‍ജല്‍ 2, ഹനാഖിയ 2, നബാനിയ 2, തുറൈബാന്‍ 2, അല്‍മഹാനി 2, വാദി  ബിന്‍ ഹഷ്ബല്‍ 2, അബ്‌ഖൈഖ് 2, മൗഖഖ് 2, അല്‍സഅബ 2, മജ്മഅ 2, അല്‍ഖുവയ്യ 2, ഹുത്ത സുദൈര്‍ 2, റിഫാഇ അല്‍ജംഷ് 2, തുമൈര്‍ 2, ദുബ 2, അല്‍ഹമാന 1,  മിദ്‌നബ് 1, അല്‍ഖുവാര 1, നമീറ 1, അല്‍ഫര്‍ഷ 1, അല്‍ഖഹ്മ 1, ഖുറയാത് അല്‍ഊല 1, സല്‍വ 1, അല്‍റഖഇ 1, അല്‍ഷനന്‍ 1, അല്‍റയ്ത് 1, ഫര്‍സാന്‍ 1, ഫൈഫ 1,  അഹദ് അല്‍മസ്‌റഹ 1, അദം 1, ത്വവാല്‍ 1, അല്‍കാമില്‍ 1, അല്‍ദലം 1, സുല്‍ഫി 1, മറാത് 1, റൂമ 1, അല്‍വജ്ഹ് 1, ഉംലജ് 1.