Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് രോഗമുക്തി നിരക്കിൽ വൻ കുതിപ്പ്

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,551 ആയി കുറഞ്ഞു. ഇവരിൽ 1,323 പേരാണ് ഗുരുതര നിലയിൽ. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

covid recoveries increase in saudi arabia
Author
Riyadh Saudi Arabia, First Published May 14, 2021, 6:57 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരാവുന്നവരുടെ പ്രതിദിന എണ്ണത്തിൽ വലിയ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1608 പേരാണ് സുഖം പ്രാപിച്ചത്. 927 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,31,432 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,15,747 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,134 ആയി. 

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,551 ആയി കുറഞ്ഞു. ഇവരിൽ 1,323 പേരാണ് ഗുരുതര നിലയിൽ. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ കുറെനാളായി രോഗബാധിതരുടെ എണ്ണം മുന്നൂറിനും നാന്നൂറിനും മുകളിലേക്ക് ഉയർന്ന് നിന്ന റിയാദിൽ ഇന്ന് വളരെ കുറഞ്ഞു. 

രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 265, മക്ക 262, കിഴക്കൻ പ്രവിശ്യ 128, മദീന 69, അസീർ 54, ജീസാൻ 36, അൽഖസീം 26, തബൂക്ക് 22, ഹായിൽ 19, നജ്റാൻ 18, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 8, അൽജൗഫ് 7.

Follow Us:
Download App:
  • android
  • ios