Asianet News MalayalamAsianet News Malayalam

Covid 19 : ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 277,803 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

covid recoveries increased in Bahrain on December 4
Author
Manama, First Published Dec 5, 2021, 9:12 AM IST

മനാമ: ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 31 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്.  38 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. 

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 277,803 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 276,096 പേര്‍ രോഗമുക്തരായി. ആകെ 7,475,602 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 313 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ ആറ് പേര്‍ ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios