ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,45,963 ആയി ഉയര്‍ന്നു. ഇതില്‍ 4,28,502 പേര്‍ കൊവിഡ് മുക്തരായി.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,040 പേര്‍ സുഖം പ്രാപിച്ചു. 1,183 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ മേഖലകളില്‍ 14 പേര്‍ മരിച്ചു.
ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,45,963 ആയി ഉയര്‍ന്നു. ഇതില്‍ 4,28,502 പേര്‍ കൊവിഡ് മുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,152 ആയി. ഇവരില്‍ 1,353 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
രാജ്യത്ത് പുതിയ രോഗബാധിതരുടെ പ്രതിദിന എണ്ണത്തിന്റെ കാര്യത്തില്‍ തലസ്ഥാനമായ റിയാദ് വീണ്ടും ഒന്നാമതെത്തി. രണ്ടാഴ്ചയായി മക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. റിയാദില്‍ ഇന്ന് 432 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 317, കിഴക്കന്‍ പ്രവിശ്യ 160, മദീന 77, അസീര്‍ 63, ജീസാന്‍ 59, അല്‍ഖസീം 45, തബൂക്ക് 41, നജ്‌റാന്‍ 27, ഹായില്‍ 21, അല്‍ബാഹ 16, വടക്കന്‍ അതിര്‍ത്തിമേഖല 10, അല്‍ജൗഫ് 5. രാജ്യത്ത് ഇതുവരെ 13,425,055 ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി.
