കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 682 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,727 ആയി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 471 ആയി ഉയര്‍ന്നു. 

രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച 720 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 62,330 ആയി. നിലവില്‍ 7,926 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 124 പേര്‍ ഗുരുതരാവസ്ഥയിലാണ്. 4,086 കൊവിഡ് പരിശോധനകള്‍ അധികമായി നടത്തി. 

യുഎഇയില്‍ ഇന്ന് രണ്ട് കൊവിഡ് മരണം; 216 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു