Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് 24 ശതമാനമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍

ഞായറാഴ്ച നടന്ന 6173 പരിശോധനകളില്‍ 2192 എണ്ണവും സ്വകാര്യ മേഖലയിലാണ് നടന്നത്.

covid spread rate is 24 percentage in oman said ministry of health
Author
muscat, First Published Jul 14, 2020, 2:26 PM IST

മസ്‌കറ്റ്: രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ദിനംപ്രതി ശരാശരി 24 ശതമാനം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍. വരും ദിവസങ്ങളില്‍ ഈ നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ സൈഫ് അല്‍ അബ്രി പറഞ്ഞു. ഒമാന്‍ ടെലിവിഷനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

സാധാരണയായി തിങ്കളാഴ്ച ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരാറാണ് പതിവ്. ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും വാരാന്ത്യത്തില്‍ പരിശോധനകള്‍ നടക്കാറില്ല. ഇവയെല്ലാം ഞായറാഴ്ചയാണ് നടത്താറ്. ഞായറാഴ്ച നടന്ന 6173 പരിശോധനകളില്‍ 2192 എണ്ണവും സ്വകാര്യ മേഖലയിലാണ് നടന്നത്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടുതലായി രോഗ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ടെന്ന് അല്‍ അബ്രി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേക്ക്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ, പ്രതീക്ഷയോടെ ലോകം
 

Follow Us:
Download App:
  • android
  • ios