രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്‍ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു.
അബുദാബി: യുഎഇയിലുടനീളം പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു. ഇനി മുതല്‍ 50 ദിര്‍ഹമായിരിക്കും കൊവിഡ് പരിശോധനയ്‍ക്ക് ഈടാക്കുക. സ്‍കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സേഹ) അറിയിച്ചു.
രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്‍ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് സേഹ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. സ്‍കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മടക്കം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സെപ്‍റ്റംബര്‍ 30 വരെയായിരിക്കും സൗജന്യ പരിശോധന.
ശനിയാഴ്‍ച മുതല്‍ വ്യാഴാഴ്‍ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയും വെള്ളിയാഴ്‍ച രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയുമായിരിക്കും സേഹയുടെ സ്ക്രീനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റുകളില്ലാതെ പരിശോധനയ്‍ക്ക് എത്താം. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങള്‍ ഇവയാണ്.
അബുദാബി
- Seha Drive-Through Screening Centre-Zayed Sports City
- Seha Drive-Through Screening Centre-Al Bahia
- Seha Drive-Through Screening Centre-Al Manhal, Abu Dhabi
- Seha Drive-Through Screening Centre-Al Shamkha, Abu Dhabi
അല്‍ഐന്‍
- Seha Drive-Through Screening Centre-Asharej
- Seha Drive-Through Screening Centre-Al Hili
- Seha Drive-Through Screening Centre-Al Sarouj, Al Ain
- Seha Drive-Through Screening Centre-Al Aamerah
അല്‍ ദഫ്റ
- Seha Drive-Through Screening Centre-Ghayathi
- Seha Drive-Through Screening Centre-Liwa
- Seha Drive-Through Screening Centre-Delma
- Seha Drive-Through Screening Centre–Madinat Zayed
- Seha Drive-Through Screening Centre–Al Mifra
- Seha Drive-Through Screening Centre–Al Sila
ദുബൈ
- National Screening Centre-Mina Rashed
- National Screening Centre-City Walk, Dubai
- National Screening Centre-Al Khawaneej
ഷാര്‍ജ/ഉമ്മുല്‍ഖുവൈന്‍
- National Screening Centre-Sharjah
- National Screening Centre-Umm Al Quwain
അജ്‍മാന്‍
- National Screening Centre-Ajman
റാസല്‍ഖൈമ
- National Screening Centre-Ras Al Khaimah
