അബുദാബിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്.
അബുദാബി: അബുദാബിയില്‍ സ്‌കൂളുകളും കോളേജുകളും തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് പരിശോധന പുരോഗമിക്കുന്നു. അബുദാബിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്.
യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ 56, 207 കൊവിഡ് പരിശോധനകള്‍ നടത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം ഓഗസ്റ്റ് 30ന് ദുബായിലെ സ്‌കൂളുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എമിറേറ്റിലെ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.
