കുട്ടികളുടെ വാക്‌സിന്‍ ഡോസ് മുതിര്‍ന്നവരുടെ ഡോസിന്റെ നേര്‍ പകുതിയാണ്. ഇത് രണ്ട് ഘട്ടങ്ങളായാണ് നല്‍കുക. ഫൈസര്‍ വാക്‌സിന്‍ ആണ് കുട്ടികളില്‍ കുത്തിവെക്കുക.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷനു(covid vaccination) തുടക്കമായി. അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് ആരംഭിച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ സിഹത്തി, തവക്കല്‍ന മൊബൈല്‍ ആപ്പുകള്‍ മുഖേനെ കുത്തിവെപ്പിനുള്ള ബുക്കിങ് എടുക്കേണ്ടത്.

കുട്ടികളുടെ വാക്‌സിന്‍ ഡോസ് മുതിര്‍ന്നവരുടെ ഡോസിന്റെ നേര്‍ പകുതിയാണ്. ഇത് രണ്ട് ഘട്ടങ്ങളായാണ് നല്‍കുക. ഫൈസര്‍ വാക്‌സിന്‍ ആണ് കുട്ടികളില്‍ കുത്തിവെക്കുക. പ്രായമായവരോടൊപ്പം കഴിയുന്നവര്‍ എന്ന നിലയിലാണ് കുട്ടികള്‍ക്ക് കൂടി കുത്തിവെപ്പ് നല്‍കുന്നത്. ഗുരുതരമായ രോഗങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ വാക്‌സിന്‍ ഡോസുകളുടെ വിതരണം തുടരും.