വിവിധ ഗവൺമെൻറ്, സ്വകാര്യ, വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടെയാണ് വാക്‌സിനേഷൻ നിർബന്ധമാക്കിയത്. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദം അല്ലെങ്കിൽ കായിക പ്രവർത്തനങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാണ്.

റിയാദ്: സൗദി അറേബ്യയിൽ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു. ആഗസ്റ്റ് ഒന്ന് മുതൽ ഈ നിയമം നടപ്പാകും. പൊതുഗതാഗതം മാത്രമല്ല മറ്റ് വിവിധ മേഖലകളിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാകും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 

വിവിധ ഗവൺമെൻറ്, സ്വകാര്യ, വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടെയാണ് വാക്‌സിനേഷൻ നിർബന്ധമാക്കിയത്. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദം അല്ലെങ്കിൽ കായിക പ്രവർത്തനങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാണ്. കൂടാതെ, ഏതെങ്കിലും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക അല്ലെങ്കിൽ വിനോദ ഇവന്റിലേക്ക് പ്രവേശിക്കൽ, ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കൽ, ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങളിൽ പ്രവേശിക്കൽ, പൊതു ഗതാഗതം ഉപയോഗപ്പെടുത്തൽ എന്നിവക്കും വാക്‌സിനേഷൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.