Asianet News MalayalamAsianet News Malayalam

ഒമാനിൽ 12 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി

ഒമാൻ കൺവെൻഷൻ സെന്ററിൽ രാവിലെ 07:30  മുതൽ  തന്നെ വാക്സിന്‍ നൽകിത്തുടങ്ങി .

covid vaccination started for above 12 years category in Oman
Author
Muscat, First Published Aug 4, 2021, 7:09 PM IST

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകളില്‍ പുരോഗമിക്കുന്നു. 12 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുമുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ ഇന്ന് രാവിലെ മുതൽ സജീവമായിക്കഴിഞ്ഞു. ഒമാൻ കൺവെൻഷൻ സെന്ററിൽ രാവിലെ 07:30  മുതൽ  തന്നെ വാക്സിന്‍ നൽകിത്തുടങ്ങി .

രാജ്യത്ത് ഇതിനോടകം ഇരുപതു ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിന്റെ ആദ്യ  ഡോസ് ലഭിച്ചു കഴിഞ്ഞു. നാല് ലക്ഷത്തോളം പേര്‍ക്കാണ് രണ്ടു ഡോസും ലഭിച്ചു കഴിഞ്ഞതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios