സലാല അല്‍  കൂഫിലുള്ള അഖ്ഈല്‍ മസ്ജിദിനു സമീപം ഒരുക്കിയിരുന്ന താല്‍ക്കാലിക ടെന്‍റിലായിരുന്നു പ്രവാസി തൊഴിലാളികള്‍ക്ക്  കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 

സലാല: ഒമാനിലെ സലാലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കി തുടങ്ങി. സലാല അല്‍ കൂഫിലുള്ള അഖ്ഈല്‍ മസ്ജിദിനു സമീപം ഒരുക്കിയിരുന്ന താല്‍ക്കാലിക ടെന്‍റിലായിരുന്നു പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona