Asianet News MalayalamAsianet News Malayalam

ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി സൗദിയിലെ മലയാളി; നഷ്ടമായ പണം തിരിച്ചുകിട്ടി

ജിനുവിന്റെ പരാതിയിൽ ബഹ്‌റൈനിലെ ഗൾഫ് എയറിന്റെ പ്രധാന ഓഫീസ് ടിക്കറ്റ് ക്യാൻസൽ ചെയ്തു പണം തിരിച്ചു
നൽകി

credit card frauds case of malayali man in saudi arabia
Author
Riyadh Saudi Arabia, First Published Jul 2, 2019, 12:15 AM IST

അല്‍ കോബാര്‍: സൗദി അറേബ്യയിലെ അൽ കോബാറിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശി ജിനു രാജു ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി. ജിനുവിന്‍റെ കൈവശമുള്ള ക്രെഡിറ്റ് കാർഡിന്റെ നന്പർ മറ്റാരോ ഉപയോഗിച്ചതിലൂടെ 9692 റിയാൽ നഷ്ടമായത്. ഏകദേശം ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം ഇന്ത്യന്‍ രൂപയാണ് നഷ്ടമായത്.

പണം നഷ്ടപ്പെട്ടെന്ന് മനസിലായ ഉടനെ ബാങ്കിൽ വിളിച്ചു തന്റെ കാർഡ് ജിനു ബ്ലോക്ക് ചെയ്തു. തുടർന്ന് ബാങ്കിൽ എത്തി പരാതി കൊടുത്തതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ തന്റെ കാർഡ് ഉപയോഗിച്ച് ആരോ ഗൾഫ് എയർ വിമാനത്തിൽ ഓൺലൈനായി നാല് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് വ്യക്തമായി.

ജിനുവിന്റെ പരാതിയിൽ ബഹ്‌റൈനിലെ ഗൾഫ് എയറിന്റെ പ്രധാന ഓഫീസ് ടിക്കറ്റ് ക്യാൻസൽ ചെയ്തു പണം തിരിച്ചു
നൽകിയെങ്കിലും ടിക്കറ്റ് എടുത്തവരുടെയോ യാത്രക്കാരുടെയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഗൾഫ് എയർ തയ്യാറായില്ല. എന്തായാലും നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് ജിനു.

Follow Us:
Download App:
  • android
  • ios