മദീന: മദീനയിലെ ചില പ്രവിശ്യകളില്‍ നിലവിലുണ്ടായിരുന്ന 24 മണിക്കൂര്‍ കര്‍ഫ്യൂ പിന്‍വലിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. 

ബനീ ഖുദ്‌റ, ബനീദഫര്‍, ഖുര്‍ബാന്‍, അല്‍ ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ഷുറൈബാത്ത് എന്നീ പ്രദേശങ്ങളിലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്. ഇവിടങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. മാസ്‌കും ഗ്ലൗസും ധരിച്ച് മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂ. വൈകിട്ട് അഞ്ച് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 9 വരെ കര്‍ഫ്യൂ തുടരുകയും ചെയ്യും. നിരോധനം ഏര്‍പ്പെടുത്തിയ ഈ സമയങ്ങളില്‍ മരുന്നിനും ഭക്ഷണത്തിനും അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നാട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റാപ്പിഡ് ടെസ്റ്റില്‍ കൊവിഡ് കണ്ടെത്തിയില്ല; രോഗം സ്ഥിരീകരിച്ച രണ്ട് പ്രവാസികളുടെയും ദ്രുതപരിശോധനാഫലം നെഗറ്റീവ്