റഫ്രിജറേറ്ററിനുള്ളിലെ ചരക്കുകൾക്കുള്ളിൽ വളരെ വിദഗ്ധമായ നിലയിലായിരുന്നു ഇവ ഒളിപ്പിച്ചത്. 

റിയാദ്: സൗദിയിലേക്ക് ജിദ്ദ തുറമുഖം വഴി കൊക്കയ്ൻ കടത്താനുള്ള ശ്രമം സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി കഴിഞ്ഞ ദിവസം പരാജയപ്പെടുത്തി. ശീതീകരിച്ച മാംസത്തിന്‍റെ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 28.9 കിലോഗ്രാം കൊക്കയ്ൻ ആണ് പിടികൂടിയത്.

കപ്പലിലുള്ള റഫ്രിജറേറ്ററിനുള്ളിലെ ചരക്കുകൾക്കുള്ളിൽ വളരെ വിദഗ്ധമായ നിലയിലായിരുന്നു മയക്കുമരുന്ന് പദാർഥം സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമായി സുരക്ഷാ സ്ക്രീനിംഗ് സാങ്കേതികവിദ്യയും സ്നിഫർ നായകളെയും ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ശീതീകരിച്ച മാംസത്തിന്റെ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അതോറിറ്റി വക്താവ് ഹമൗദ് അൽ ഹർബി പറഞ്ഞു. വിപുലമായ സുരക്ഷാ നിരീക്ഷണവും തത്സമയ പരിശോധനകളും ഉപയോഗിച്ചുള്ള കസ്റ്റംസ് നടപടിക്രമങ്ങൾക്കിടയിലാണ് കൊക്കയ്ൻ കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.