ഇറാനില്‍ നിന്നെത്തിയ ചരക്കില്‍ പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം ലഹരിമരുന്ന്(ഷാബു) കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഇറാനില്‍ നിന്നെത്തിയ ചരക്കില്‍ പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ചരക്ക് അയച്ച ഉടമസ്ഥനെ തിരിച്ചറിഞ്ഞു. ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona