മലയാളി ദമ്പതികളുടെ ഒന്നര വയസ്സുകാരൻ മകൻ റിയാദിൽ മരിച്ചു. ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്റെ അന്ത്യം സംഭവിച്ചത്. റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

റിയാദ്: റിയാദിലെ ശുമൈസിയിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൻ മരിച്ചു. ആലുവ സ്വദേശി കബീർ - സിൽസിലത്ത് ദമ്പതികളുടെ മകൻ യഹിയ (ഒന്നര വയസ്സ്) ആണ് മരിച്ചത്. ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്റെ അന്ത്യം സംഭവിച്ചത്. റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദീർഘകാലമായി റിയാദിലുള്ള ദമ്പതികൾക്ക് ബിലാല്‍, ഇക്ബാല്‍, ഹിബ കബീര്‍ എന്നീ മക്കൾ കൂടിയുണ്ട്. മൃതദേഹം ഖബറടക്കുന്നതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കാരക്കുന്ന്, ജുനൈദ് താനൂർ, സെബി (ശുമൈസി ആശുപത്രി) എന്നിവരോടൊപ്പം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും രംഗത്തുണ്ട്.