നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ അധികൃതര്‍ കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ദോഹ: ഖത്തറില്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാനുള്ള ഷിപ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് പിടികൂടി. 522 ഗ്രാം തൂക്കമുള്ള ലഹരിമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്.

നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ അധികൃതര്‍ കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഖത്തര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ജാഗ്രതാ പരിശോധന കൂടുതല്‍ ശക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona