Asianet News MalayalamAsianet News Malayalam

വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ് അധികൃതര്‍

ഏകദേശം 9,600 ഗുളികകളാണ് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് പിടിച്ചെടുത്തത്. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

customs seized  prohibited pills in qatar
Author
Doha, First Published Jul 2, 2021, 9:51 AM IST

ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. റാസ് ലഫാന്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

ഏകദേശം 9,600 ഗുളികകളാണ് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് പിടിച്ചെടുത്തത്. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. നിരോധിത വസ്തുക്കള്‍ രാജ്യത്തെത്തുന്നത് തടയാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios