തപാല്‍ വഴിയെത്തിയ പാര്‍സലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിയെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.  

മസ്‌കറ്റ്: ഒമാനിലേക്ക് (Oman) കഞ്ചാവ് കടത്താനുള്ള ശ്രമം (attempt to smuggle marijuana) കസ്റ്റംസ് (Customs)അധികൃതര്‍ പരാജയപ്പെടുത്തി. തപാല്‍ മാര്‍ഗമെത്തിയ പാര്‍സലില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

തപാല്‍ വഴിയെത്തിയ പാര്‍സലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിയെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ 30 ടണ്‍ നിരോധിത പുകയില പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) ശുവൈഖ് ( Shuwaikh)തുറമുഖത്ത് 30 ടണ്‍ നിരോധിത പുകയില (banned tobacco)പിടിച്ചെടുത്തതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് പുകയില പിടികൂടിയത്.

സാനിറ്ററി ഉപകരണങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകളായിരുന്നു ഇത്. പരിശോധനയില്‍ ഇവയ്‌ക്കൊപ്പം 30 ടണ്‍ നിരോധിത പുകയിലയും കണ്ടെത്തുകയായിരുന്നു. നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് ഏതെങ്കിലും നിരോധിത വസ്തുക്കളോ നാര്‍ക്കോട്ടിക് ഉല്‍പ്പന്നങ്ങളോ കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കസ്റ്റംസ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ നിയമനടപടികള്‍ക്ക് വിധേയരാക്കും.