രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കതരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. 

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് എയര്‍ കാര്‍ഗോ ആന്റ് സ്‍പെഷ്യല്‍ എയര്‍പോര്‍ട്ട്സ് വിഭാഗം പിടിച്ചെടുത്തു. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 1.69 കിലോഗ്രാം ഹാഷിഷ് ഇങ്ങനെ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കതരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തരം ശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും കസ്റ്റംസ് വിഭാഗത്തിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.