Asianet News MalayalamAsianet News Malayalam

എം എ യൂസഫലിക്കെതിരായ സൈബര്‍ ആക്രമണം: ഗള്‍ഫില്‍ നിയമ നടപടി ആരംഭിച്ചു

യൂസഫലിയുടെ ഫേസ് ബുക്ക് പേജില്‍  മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയവര്‍ ക്ഷമാപണവുമായി രംഗതെത്തി. വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ. 

cyber attack against ma yusuf ali
Author
Kerala, First Published Sep 4, 2019, 12:25 PM IST

ദുബായ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ നടപടി ആരംഭിച്ചു. ജിദ്ദയിലും റിയാദിലുമായി നാല് മലയാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ലുലു ഗ്രൂപ് അറിയിച്ചു. 

ഇതോടെ യൂസഫലിയുടെ ഫേസ് ബുക്ക് പേജില്‍  മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയവര്‍ ക്ഷമാപണവുമായി രംഗതെത്തി. വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസില്‍ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണം തുടരുന്നത്.

Follow Us:
Download App:
  • android
  • ios